പാർട്ടിയോട് ആലോചിക്കാതെ യോഗം ചേർന്നു;  മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​നെ​തി​രേ മാ​ണി സി ​കാ​പ്പ​ൻ എ​ൻ​സി​പി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ൽ​കി


തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ മാ​ണി സി ​കാ​പ്പ​ൻ എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​റി​ന് പ​രാ​തി ന​ൽ​കി . പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ ശ​ശീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​തി​നെ​തി​രെ​യാ​ണ് പ​രാ​തി.

പാ​ലാ സീ​റ്റി​നെ ചൊ​ല്ലി എ​ൻ​സി​പി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്ക​വെ ശ​ശീ​ന്ദ്ര​ന്‍റെ ന​ട​പ​ടി തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ൻ​സി​പി നേ​തൃ​ത്വം. പാ​ലാ സീ​റ്റ് എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മു​ന്ന​ണി വി​ടാ​ൻ ശ​ര​ത് പ​വാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​തേ സ​മ​യം പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ജോ​സ്.​കെ .മാ​ണി​യോ​ട് സി​പി​എം നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ തു​ട​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ശ​ശീ​ന്ദ്ര​നു​ള്ള​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ​ര​ത്പ​വാ​റി​നെ അ​റി​യി​ക്കു​ന്ന​തി​നാ​യി മാ​ണി സി ​കാ​പ്പ​ൻ ശ​ര​ത്പ​വാ​റു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment