തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐ. ഇ. ചന്ദ്രശേഖരനും, കെ. രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു.
റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷമാണ്. പോരായ്മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും സിപിഐ വ്യക്തമാക്കി.
അതേസമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ സിപിഐ അമര്‍ഷം അറിയിച്ചു.