ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് ആക്രമണം; സാരമായി പരിക്കേറ്റ ദമ്പതികൾ ആശുപത്രിയിൽ


അ​മ്പ​ല​പ്പു​ഴ; ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് സ​ഹോ​ദ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും യു​വാ​വ് അ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ചി​ല്ലാ​മ​ഠം വീ​ട്ടി​ൽ സ​ന്ധ്യ(43), ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ(52)എന്നിവർക്കാണു പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ൻ എ​ട​ത്വ കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ ഡ്രൈ​വ​ർ ബി ​ബൈ​ജു (39)വി​നെ​തി​രെ പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു .

ബൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന് കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ദേ​ശ​ത്തെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു.

നാ​ട്ടി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ര​ന് ക​ച്ച​വ​ടം തു​ട​ങ്ങു​ന്ന​തി​നാ​യി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കോ​പി​ത​നാ​യ ബൈ​ജു മ​ര​ത്ത​ടി​കൊ​ണ്ട് രാ​ജ​ശേ​ഖ​ര​ൻ്റെ ത​ല​യ്ക്ക​ടി​ച്ചു.

ഇ​തു​ക​ണ്ടോ​ടി​യെ​ത്തി​യ സ​ന്ധ്യ​യേ​യും അ​ക്ര​മി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment