കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാൽ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിനാണ് മാസ്കുകൾ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുന്പോൾ ഒരു കാരണവശാലും മാസ്ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാൻ ശീലിക്കണം.
- ഒരു മാസ്ക് 6 മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കൂ. ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മാസ്കുകൾ ധരിക്കരുത്.
- മാസ്ക് ലഭിക്കാത്ത സന്ദർഭങ്ങളിൽ തൂവാലകളും മാസ്കായി ഉപയോഗിക്കാവുന്നതാണ്.
- മാസ്ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പർശിക്കാൻ പാടില്ല. അബദ്ധവശാൽ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ചോ ആൾക്കഹോൾ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്.
- തുണി മാസ്ക് ഉപയോഗത്തിനുശേഷം മാറ്റുന്പോൾ വളരെ ശ്രദ്ധയോടുകൂടി മുൻഭാഗങ്ങളിൽ സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ചു മാറ്റേണ്ടതാണ്. മാസ്ക് മാറ്റിയ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകേണ്ടതാണ്.
- ഉടൻ തന്നെ കഴുകാൻ സാധ്യമല്ലെങ്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ (സിപ് ലോക് കവർ) സുരക്ഷിതമായി വച്ചശേഷം പിന്നീടു സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്. ഉണങ്ങിയ ശേഷം ഇസ്തിരിയിട്ട് മാറ്റിവയ്ക്കാം.
- മാസ്ക് സൂക്ഷിച്ചിരുന്ന കവറും സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി ഉണക്കേണ്ടതാണ്. മാസ്ക് മാറ്റിയതിനുശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്.
- കോവിഡ് കാലത്ത് മുഖം മറയ്ക്കണം. പക്ഷേ, പ്രകൃതിയെ മറക്കരുത്. തുണി മാസ്കുകൾ ഉപയോഗിക്കാം. ഉപയോഗ ശൂന്യമായ മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. പുനരുപയോഗിക്കാൻ സാധിക്കാത്ത മാസ്കുകൾ കത്തിച്ചു കളയേണ്ടതാണ്. സുരക്ഷയ്ക്കായി മാസ്ക് ഉപയോഗിക്കുക. ഉപയോഗ ശേഷം സുരക്ഷിതമായി മാസ്ക് ഉപേക്ഷിക്കാം.
പൊതുഗതാഗതം ഉപയോഗിക്കുന്പോൾ
- പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും നിർബന്ധമായും മാസ്ക് ധരിക്കുക.
- പൊതുസ്ഥലങ്ങളിലും യാത്രാവേളകളിലും സാമൂഹിക അകലം പാലിക്കുക.
3.സാനിറ്റൈസർ കയ്യിൽ കരുതുക. പൊതുഗതാഗതം ഉപയോ ഗിക്കുന്നതിനു മുന്പും ശേഷവും കൈകൾ നിർബന്ധമായും സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കണം. - വാഹനത്തിന്റെ സീറ്റ്, ജനൽ തുടങ്ങിയ ഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക.
- യാത്രാവേളകളിൽ കഴിവതും കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
- യാത്രാവേളകളിൽ ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക.
- പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട് : നാഷണൽ ഹെൽത് മിഷൻ,
ആരോഗ്യകേരളം