തിരുവനന്തപുരം: പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം മാത്യു കുഴൽനാടൻ രാജിവച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്നാണ് രാജി.
കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47 പേരാണ് ഉള്ളത്. ഉപാധ്യക്ഷ്യന്‍മാർ, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 12 പേര് വൈസ് പ്രസിഡന്റുമാരും 34 പേര് ജനറല്‍ സെക്രട്ടറിമാരുമാണ്.
പുതിയ ഭാരവാഹികളുടെ പ്രഥമയോഗം തിങ്കളാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്നിരുന്നു.