മട്ടന്നൂർ: മാലൂർ നിട്ടാറമ്പിൽ കോൺഗ്രസ് പ്രവർത്തകയുടെ കടയ്ക്കു നേരേ ബോംബേറ്. നിട്ടാറമ്പിലെ കടത്തനാടൻ ഉഷയുടെ കടയ്ക്ക് നേരേയാണ് ഇന്നലെ അർധ രാത്രിയിൽ ബോംബേറുണ്ടായത്.
കടയുടെ മുകളിലാണ് ഉഷയും ഭർത്താവ് സുരേന്ദ്രനും കുടുംബം താമസിക്കുന്നത്. ബോംബ് പൊട്ടി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ് കടത്തനാടൻ ഉഷ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടുപിടിക്കാനും സജീവമായിരുന്നു ഉഷ. ബോംബേറ് നടന്ന കടയിൽ മാലൂർ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
ബോംബേറിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നിട്ടാറമ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.