മംഗളൂരു: മയക്കുമരുന്ന് കേസിൽ നർത്തകനും നൃത്തസംവിധായകനുമായ കിഷോർ അമൻ ഷെട്ടിയുടെ സുഹൃത്ത് തരുണിനെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. വ്യാഴാഴ്ചയാണ് തരുണിനെ സിസിബി അറസ്റ്റു ചെയ്തത്.
അതേസമയം നടി അനുശ്രീക്കും പോലീസ് നോട്ടീസ് നൽകി. ഷെട്ടിയുടെ പാർട്ടിയിൽ അനുശ്രീ പങ്കെടുത്തിരുന്നതായി തരുൺ മൊഴിനൽകിയതിനെത്തുടർന്ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇവർക്ക് വാട്ട്സ്ആപ്പിലൂടെ സിസിബി നോട്ടീസ് നൽകി.
അനുശ്രീക്കു വാട്ട്സ്ആപ്പിൽ നോട്ടീസ് നൽകിയെങ്കിലും നേരിട്ടുകൈമാറാൻ പോലീസ് സംഘം ബംഗളൂരുവിലേക്കു തിരിച്ചിട്ടുണ്ട്.