ജനത്തെ ദുരതത്തിലാഴ്ത്തി ജില്ലയിൽ മഴ കനക്കുന്നു; ഇന്നും ജില്ലയിൽ യെല്ലോ  അലർട്ട്; പടിഞ്ഞാറൻ മേഖയിൽ വെള്ളം ഉയരുന്നു


കോ​ട്ട​യം: കോ​വി​ഡി​നൊ​പ്പം ക​ന​ത്ത മ​ഴ​യും, ജ​നം ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തു​ട​ങ്ങി​യ മ​ഴ​യ്ക്കു ഇ​ന്ന് രാ​വി​ലെ മു​ത​ൽ ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്നും യെ​ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മ​ണി​മ​ല​യാ​ർ മു​ണ്ട​ക്ക​യം കോ​സ് വേ ​ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 16 സെ​ന്‍റീ​മീ​റ്റും പൂ​ഞ്ഞാ​റി​ൽ 10.6 സെ​ന്‍റീ​മീ​റ്റും കോ​ട്ട​യ​ത്തു 10.3 സെ​ന്‍റീ മീ​റ്റ​റും മ​ഴ​യാ​ണ് ഇ​ന്ന​ലെ പെ​യ്ത​ത്.

ക​ന​ത്ത മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. മ​ഴ കു​റ​ഞ്ഞാ​ലും കി​ഴ​ക്ക​ൻ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ഴും കോ​ട്ട​യം ന​ഗ​ര​സ​ഭ, വി​ജ​യ​പു​രം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു​ണ്ട്.

മ​ഴ നി​ന്നു പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക​മാ​യി മാ​റാ​ൻ അ​ധി​ക സ​മ​യം വേ​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment