തിരുവമ്പാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയിൽ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. പിടികൂടിയ ഡാനിഷിന്റെ പേരിൽ കൊടുവള്ളി പോലീസില്‍ നിരവധി കേസുകളുണ്ട്.
താമരശേരി പോലീസ് സബ്ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിൽ മയക്കുമരുന്നു മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നു വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.