ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത് എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്ന താരപത്നിയാണ്. ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരപത്നി.
ഷാഹിദിന്റെ ഭാര്യയായ ശേഷമാണ് മീര രജ്പുതിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലുപരി ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും പ്രസിദ്ധയാണ് മീര. സ്വന്തമായി ചര്‍മസംരക്ഷണ ബ്രാന്‍ഡും മീരയ്ക്കുണ്ട്. നിരന്തരം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും സംസാരിക്കാറുണ്ട് താരപത്നി. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരപത്നിയാണ് മീര.
ഇപ്പോഴിതാ മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വെള്ളിത്തിരയില്‍ മിന്നി നില്ക്കുന്ന താരങ്ങളെക്കാള്‍ വശ്യതയും സൗന്ദര്യവും മീരയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ബ്യൂട്ടി ആന്‍ഡ് എലഗന്‍സ് ഇന്‍ വണ്‍ ഫ്രെയിം, ഹോട്ട് സ്റ്റൈല്‍ മമ്മി, ബിഗ് സ്ക്രീനിലെ താരങ്ങളേക്കാള്‍ വശ്യത… എന്നൊക്കെണ് ആരാധകര്‍ ചിത്രത്തിന് താഴെ നല്കുന്ന കമന്റുകള്‍. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.