തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നരാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടേത്. ഇനിയും താരത്തിന്റെ വിയോഗം ഉൾക്കൊള്ളാന്‍ ഭാര്യയും നടിയുമായ മേഘ്ന രാജിനും കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
മേഘ്ന നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം.അതിനു ശേഷം ഏറെ പ്രതിസന്ധിയിലൂടൊണ് നടി കടന്നു പോയത്. ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ…
കടന്നു പോയ ജീവിത പ്രതിസന്ധിയെ കുറിച്ച് മനസ് തുറക്കുകയാണ് മേഘ്ന. കൊവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാര്‍ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് ഞാന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്ന പറഞ്ഞത്. നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് മേഘ്നയ്ക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചത്.
നടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇവര്നാലു പേരും രോഗമുക്തി നേടിയത്. നടിക്കും കുഞ്ഞിനും രോഗശാന്തി നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മേഘ്ന രാജ്.
പ്രസവത്തിന് ശേഷം നടി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
കുഞ്ഞു ചീരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കുകയായിരുന്നു, മേഘ്ന പങ്കുവയ്ക്കാറുള്ള കുഞ്ഞിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണു ലഭിക്കുന്നത്.