കൊച്ചി: ലക്ഷങ്ങള്‍ വിലയുള്ള ബ്രൗണ്‍ ഷുഗറുമായി പിടിയിലായ അസം സ്വദേശി ജഹറുള്‍ ഇസ്ലാം (21) ബ്രൗണ്‍ഷുഗര്‍ വിറ്റിരുന്നത് അന്യസംസ്ഥാന തൊഴിലാളികളായ അസംകാര്ക്കിടയില്.
നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണറുടെ കീഴിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫും തൃക്കാക്കര പോലീസും ചേര്‍ന്നാണ് ജഹറുളിനെ അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്ന് 23 ഗ്രാം ബ്രൗണ്‍ ഷുഗറും 78 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് അസമില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് ഇയാള്‍ ബ്രൗണ്‍ ഷുഗര്‍ കൊച്ചിയിലേക്ക് കൊണ്ടു വന്നതെന്നു പോലീസിനോടു സമ്മതിച്ചു.
അസം ഭാഷ മാത്രം സംസാരിക്കുന്നവര്‍ താമസിക്കുന്ന കോളനികളിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇത്തരം കോളനികളെ നിരീക്ഷിച്ച് സാഹസികമായാണ് പോലീസ് ബ്രൗണ്‍ ഷുഗറും കഞ്ചാവും പ്രതിയില്‍നിന്ന് കണ്ടെടുത്തത്.
പിടികൂടിയ ബ്രൗണ്‍ ഷുഗര്‍ അസമില്‍നിന്നു വരുന്നവരുടെ കൈയില്‍ മാത്രം കാണപ്പെടുന്നതാണെന്ന് നര്‍ക്കോട്ടിക് സെല്‍ എസി കെ.എ.അബ്ദുള്‍ സലാം പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബ്രൗണ്‍ഷുഗര്‍
ഹെറോയിന്റെ വീര്യം കുറഞ്ഞ ഉല്പന്നമാണ് ബ്രൗണ്‍ ഷുഗര്‍. മോര്‍ഫിന്‍ ഓപ്പിയം ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇത് കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വേദനാസംഹാരിയാണ്.
മോര്‍ഫിന്‍ അസെറ്റിക് അണ്‍ഹൈഡ്രൈഡ് എന്ന രാസവസ്തുവുമായി ചേര്‍ത്താണ് ബ്രൗണ്‍ഷുഗര്‍ ഉണ്ടാക്കുന്നത്. ഇതൊരു സെമി സിന്തറ്റിക് ഡ്രഗാണ്.