അന്പലപ്പുഴ: അന്തരീക്ഷതാപനില ഉയരുന്ന സാഹചര്യത്തിൽ പാലും തൈരും തണുപ്പിച്ച് സൂക്ഷിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് മിൽമ അറിയിച്ചു.
കടകളിൽ നിന്നു വാങ്ങി വീടുകളിലെത്തിക്കുന്പോൾ തന്നെ പാലും തൈരും റഫ്രിജറേറ്ററിൽ സൂക്ഷിക്കണം.
ശീതീകരണ സംവിധാനമില്ലെങ്കിൽ പാൽ വാങ്ങിയാലുടൻ തിളപ്പിച്ച് സൂക്ഷിക്കണം. അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കുന്പോൾ പാലിന്റെയും തൈരിന്റെയും സ്വാഭാവികമായ രുചിയും ഗുണവും നഷ്ടപ്പെടുകയോ പിരിഞ്ഞു പോകുകയോ ചെയ്യും.
കവറോടെ വെള്ളത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും മിൽമ അധികൃതർ അറിയിച്ചു.