വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്.. വെള്ളം കണ്ടാൽ പോലും പേടിക്കുന്നവനാണ് കിരൺ. അതുകൊണ്ട് തന്നെ കടലിൽ സ്വയം ചാടാനുള്ള ധൈര്യവും അവനില്ല. ത
നിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു . കിരണിനെ കാണാതായ ദിവസം മുതൽ ഊണും ഉറക്കവുമുപേക്ഷിച്ച് മകൻ ജീവനോടെ തിരിച്ച് വരണമെന്ന പ്രാർഥനയുമായി വിഴിഞ്ഞത്ത് കഴിച്ച് കൂട്ടുന്നതിനിടയിലാണ് യുവാവിന്റെ മൃതദേഹം കുളച്ചലിൽ അടിഞ്ഞതായ വിവരം ഇന്നലെ ലഭിക്കുന്നത്.
അവിടെയെത്തി മൃതദേഹം മകന്റേതാണെന്ന് പറഞ്ഞെങ്കിലും പൂർണമായി ഉറപ്പിക്കാൻ മനസുവന്നില്ല. ഒടുവിൽ പോലീസിന്റെ സംശയങ്ങളോട് യോജിച്ചു.
സംശയകരമായി കണ്ട മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി തിരിച്ചുവരുമ്പോഴും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മധു .
ഇതിനിടയിൽ ദുരൂഹതയുടെ കെട്ടഴിക്കാൻ പോലീസ്അന്വേഷണം ഊർജിതമാക്കുന്നതിനിടയിൽ പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ കീഴടങ്ങാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്.
സ്റ്റേഷന്റെ പുറത്ത് എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ കിരണിന്റെ ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ വന്നയാൾ മുങ്ങിയത്പോലീസിന് കിട്ടാനുള്ള ആകെയുള്ള കച്ചിത്തുരുമ്പും ഇല്ലാതായി.
മൊബൈൽ സ്വിച്ച് ഓഫാക്കി മുങ്ങി നടക്കുന്ന പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തുന്നതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പെൺസുഹൃത്തിനെ കാണാൻ കിരൺ ബന്ധുക്കളായ രണ്ടു യുവാക്കൾക്കൊപ്പം ആഴിമലയിൽ എത്തിയത്.
അവിടെ വച്ച് പെൺ സൃഹൃത്തിന്റെ സഹോദരൻ ഉൾപ്പെടെ മൂന്നു പേർ മർദിക്കുകയും ബൈക്കിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തത്. അതിനുശേഷമാണ് കിരണിനെ കാണാതായത്.