ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായിയുമായി രൂപ സാദ്യശ്യമുള്ള ഒരു ഇറാനിയന്‍ സുന്ദരി.
ഒറ്റനോട്ടത്തില്‍ ഐശ്വര്യ തന്നെയല്ലേ എന്ന് സംശയം തോന്നാം. ആകാരവടിവും കണ്ണുകളുമെല്ലാം അങ്ങനെതന്നെ. 33കാരി ഇറാനിയന്‍ മോഡലായ മഹ്ലഗ ജബേരിക്കാണ് ഐശ്വര്യയുടെ അതേ പകര്‍പ്പ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പെറ്റില്‍ നിരവധി ഫാഷന്‍ തിളങ്ങിയിരുന്ന മഹ് ലഗയെ ഐശ്വര്യയുടെ രൂപത്തോട് ഏറ്റവും സാദൃശ്യമുള്ളയാളെന്നും വിശേഷിപ്പിക്കാം.
കൗമാരത്തിന്റെ അവസാന കാലഘട്ടത്തിലാണ് മഹ്ലഗ മോഡലിംഗിലേക്ക് ചുവടുറപ്പിച്ചത്. നാല് മില്യണിലധികം ഫോളേവേഴ്സുള്ള സുന്ദരി കൂടിയാണ് ഇവര്‍.
1994-ലെ ലോകസുന്ദരിയായിരുന്ന ഐശ്വര്യ കാന്‍ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ്.
1997-ല്‍ മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ റായ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറി.
2007 ഏപ്രിലില്‍ നടന് അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. ഇപ്പോഴും ഇന്ത്യന്‍ ചലചിത്ര ലോകത്ത് ആഷ് എന്ന ഐശ്വര്യക്ക് നിരവധി ആരാധകരാണുള്ളത്.