തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർവരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഞായർ തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ട്. പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഉച്ചകഴിഞ്ഞ സമയത്താകും ആരംഭിക്കാൻ സാധ്യത.
ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുതെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ടെലിഫോണും മൊബൈൽ ഫോണും ഉപയോഗിക്കരുതെന്നും തുറന്ന സ്ഥലത്ത് കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇടിമിന്നലുള്ള സമയത്ത് പെപ്പിലൂടെ മിന്നൽ സഞ്ചരിക്കാവുന്നതിനാൽ ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.