ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർജിക്കൽ സ്ട്രൈക്കിന് ശേഷം രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമമുണ്ടായി.
എന്നാൽ രാജ്യം അതിനെ കരുത്തോടെ നേരിട്ടു. ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തിനാകും. ഭീകരർക്ക് ചുട്ടമറുപടി നൽകുമെന്നും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കവെ മോദി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷാകവചം സൈനികരാണ്. സർജിക്കൽ സ്ട്രൈക്കിലെ സൈനികരുടെ പങ്ക് രാജ്യത്തിന് അഭിമാനമായി. രാജ്യസുരക്ഷയാണ് പ്രധാനം, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
നിരവധി വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകി രാജ്യം മുന്നേറുകയാണ്. പിറന്ന മണ്ണിനെ സേവിക്കുകയാണ് നമ്മുടെ കടമയെന്നും മോദി പറഞ്ഞു.