ആലുവ:”പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഒരാശ്വാസ വാക്കെങ്കിലും പറഞ്ഞിരുന്നു എങ്കിൽ ഇന്ന് എന്റെ മകൾ ജീവിച്ചിരുന്നേനെ…’ മോഫിയ പർവീണിന്റെ അമ്മയുടെ ഈ വാക്കുകൾ ഹൃദയഭേദകമായിരുന്നു.
ആലുവ പോലീസ് സ്റ്റേഷനിൽ സമരം ചെയ്യുന്നവരെ കാണാൻ ഇന്ന് അതിരാവിലെ അപ്രതീക്ഷിതമായെത്തിയ മാതാവിന്റെ കണ്ണുനീരും വാക്കുകളും കരളലിയിക്കുന്നതായിരുന്നു.
ഭർത്താവ് ദിൽഷാദിനോടൊപ്പമാണ് ഫാരിഷ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. നേതാക്കളെ കണ്ടതോടെ കെട്ടി പിടിച്ചു കരയുകയായിരുന്നു.
ഇവരെ ആശ്വസിപ്പിക്കാൻ നേതാക്കളായ ബെന്നി ബഹനാനും അൻവർ സാദത്തും റോജിയുമെല്ലാം ഏറെ പാടുപ്പെട്ടു.
ഞങ്ങളുടെ മകൾക്കു വേണ്ടി പോരാടുന്നവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് മോഫിയയുടെ മാതാപിതാക്കൾ മടങ്ങിയത്.