‘ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാഴ്​ത്ത​ണം’; മോ​ഹ​ൻ യാ​ദ​വ്

ഭോ​പ്പാ​ൽ: ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഹി​ന്ദു ദൈ​വ​ങ്ങ​ളാ​യ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാ​ഴ്‍​ത്തേ​ണ്ടി​വ​രു​മെ​ന്നു ബി​ജെ​പി നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ മോ​ഹ​ൻ യാ​ദ​വ്.

പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ മ​ത​ങ്ങ​ൾ ആ​ച​രി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ൽ നി​ല​നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മേ അ​വ​ർ​ക്ക് അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​നാ​ൽ പൗ​ര​ന്മാ​ർ ദേ​ശ​സ്‌​നേ​ഹ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ശോ​ക് ന​ഗ​ർ ജി​ല്ല​യി​ലെ ച​ന്ദേ​രി ടൗ​ണി​ൽ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി.

“ഈ ​മ​ണ്ണി​ൽ​നി​ന്ന് ഭ​ക്ഷി​ച്ച് മ​റ്റൊ​രി​ട​ത്തോ​ട് കൂ​റു​ണ്ടാ​കു​ന്ന​ത് ശ​രി​യ​ല്ല. ഭാ​ര​ത​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ രാ​മ​നെ​യും കൃ​ഷ്ണ​നെ​യും വാ​ഴ്ത്തേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്ത് ഹി​ന്ദു-​മു​സ് ലിം ​എ​ന്ന വേ​ർ​തി​രി​വ് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് ദൈ​വ​ത്തെ മ​ന​സി​ലാ​ക്കു​ന്ന​വ​രെ​യും, ദൈ​വ​സൃ​ഷ്ടി​ക​ളെ വി​ല​മ​തി​ക്കു​ന്ന​വ​രെ​യു​മാ​ണ് വേ​ണ്ട​ത്. ഹി​ന്ദു ദേ​വ​ത​ക​ളെ ആ​രാ​ധി​ച്ച മ​ധ്യ​കാ​ല മു​സ് ലിം ​ക​വി​ക​ളാ​യ റ​ഹീ​മും റ​സ്‌​ഖാ​നും ഇ​വി​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment