ഒരു ഹോളിവുഡ് ചിത്രത്തിൽ മോഹൻലാലിനെ കാണണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നടി ഹിമാ ശങ്കർ.
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഹിമ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം
ലാലേട്ടന്റെ പിറന്നാള്‍.. ഒരു ജനതയുടെ മനസ്സിൽ ഒരു പുരുഷന് സാധിക്കുന്ന എല്ലാ സൗന്ദര്യത്തോടും , പ്രഭാവത്തോടും, പൂണ്ടു വിളയാടുന്ന മനുഷ്യൻ..
വിയോജിപ്പുക്കൾ ഉണ്ടാകുമ്പോൾ തന്നെ ഇഷ്ടം തോന്നാൻ മാത്രമുള്ള ഒരു കാന്തിക വലയം കാത്തു സൂക്ഷിക്കാൻ കഴിയുന്ന ആൾ..
എപ്പോൾ കണ്ടാലും ചോദിക്കുന്നത് എന്നോട് മുടിയെ കുറിച്ചാണ്.. എന്റെ മുടി വെട്ടിയതിൽ എനിക്ക് വിഷമം തോന്നിയത്, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ടാണ്…
“രാം” സിനിമയുടെ പൂജക്ക് ചെന്നപ്പോൾ ആദ്യം ചോദിച്ചത് മുടി വലുതായോ എന്ന്.. ഞാൻ ഞെട്ടിപ്പോയി.. ഇച്ചിരി എന്ന് പറഞ്ഞു തല ചെരിച്ച് കാണിച്ചു കൊടുത്തു..
ഒടിയൻ എന്ന സിനിമയുടെ സെക്കന്റ് schedulil കാണാതിരുന്നപ്പോൾ സുരേഷ് ബാബു ചേട്ടന്റെ ഫോണിൽ നിന്ന് വിളിച്ചു ചോദിച്ചു, എന്താണ് വരാത്തത് എന്ന്..
കാരണം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ലാലേട്ടനെ കുറിച്ച് ഉണ്ടായ എല്ലാ അഭിപ്രായങ്ങളും മാറ്റിമറിച്ചു..
എവിടെയോ സൈഡിൽ നിന്ന എന്നെ അദ്ദേഹം എത്ര ശ്രദ്ധിച്ചിരുന്നു എന്ന് ഓർത്തു.. ഒരു ഹോളിവുഡ് ചിത്രത്തിൽ ഇദ്ദേഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട്… ഹാപ്പി പിറന്നാള്‍ ലാലേട്ടാ..