തിരുവനന്തപുരം: മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ടായി സജീവമായ താരരാജാവിന് ഇന്ന് 64ാം പിറന്നാളാണ്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി മോഹൻലാലിന് പിറന്നാളാശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം നേർന്നത്. ഒപ്പം മോഹൻലാലിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചു.
മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. കൃത്യം രാത്രി 12 ന് തന്നെയാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ അറിയിച്ചത്.