ഭക്ഷണം ക്യാൻവാസായി ഉപയോഗിക്കുന്നവരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമായ മൊണാലിസയുടെ മുഖചിത്രം ഉരുളക്കിഴങ്ങിന്റെ പ്രതലത്തിൽ ഒരു വ്യക്തി വരയ്ക്കുന്ന വീഡിയോയാണിത്.
കലാകാരന്റെ ഈ കഴിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. @huylson-ന്റെ ഇൻസ്റ്റാഗ്രാം റീലിൽ കറുത്ത പേന ഉപയോഗിച്ച് ഒരു ഉരുളക്കിഴങ്ങിൽ മൊണാലിസയുടെ മുഖചിത്രം വരയ്ക്കുന്നത് കാണാം.
പിന്നീട് ഉരുളക്കിഴങ്ങിന്റെ പുറം അറ്റങ്ങൾ ഇരുണ്ട നിറങ്ങളാൽ വരയ്ക്കുന്നു. മുഖം വരച്ച് പൂർത്തിയാക്കിക്കഴിഞ്ഞ് മോണലിസ പെയിന്റിംഗ് പൂർത്തിയാക്കാൻ കലാകാരൻ വ്യത്യസ്ത പച്ചക്കറികൾ ഉപയോഗിക്കുന്നു.
ഓഗസ്റ്റിലാണ് വീഡിയോ പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ വൈറലാണ്. ഇതുവരെ 4.7 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. “മോണാറ്റോ”, “ആലൂ ലിസ”, “വെഗ്ഗി ലിസ” എന്നിങ്ങനെ പേരുകളാണ് ഈ സൃഷ്ടിയ്ക്ക് വന്നത്.