കുരങ്ങനെ ദൈവമായി കണ്ട് ആരാധിക്കുന്നവർ ധാരാളമുണ്ട്. അപ്രതീക്ഷിതമായി കുരങ്ങൻ നിങ്ങളുടെ മുൻപിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഘർ കേ കലേഷ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. ഒരു വിവാഹത്തിന്റെ ആഘോഷങ്ങൾ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിവാഹത്തിനു മുന്നോടിയായി ഹൽദി ആഘോഷമാണ് നടക്കുന്നത്.
മഞ്ഞ നിറത്തിൽ വേദി മുഴുവൻ അലങ്കരിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ചുറ്റും കൂടി നിൽക്കുന്നവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എല്ലാവരും നല്ല ആഘോഷത്തിമിർപ്പിലാണ്. പെട്ടന്ന് അവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. അതൊരു കുരങ്ങനായിരുന്നു.
കുരങ്ങനെത്തി അവിടെ വച്ചിരുന്ന പാത്രത്തിൽ നിന്ന് ലഡു എടുത്തുകൊണ്ട്പോകുന്നു. അത് കണ്ട എല്ലാവരും ആശ്ചര്യപ്പെടുന്നതുമാണ് വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവനും ഹൽദിക്കായി വന്നതാണ്. അവനും കഴിക്കട്ട ലഡു എന്നാണ് മിക്ക ആളുകളും കുറിച്ചത്.