കൊച്ചി: പോക്സോ കേസില്‍ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ പോക്സോ കോടതിയുടേതാണ് വിധി. മോണ്‍സന്റെ വീട്ടിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
ഒന്നാം പ്രതിയും മോണ്‍സന്റെ മാനേജരുമായ ജോഷിയാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. മോണ്‍സനെതിരേ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്സണ്.