അമ്പലപ്പുഴ: പശുവിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റ മൂന്നു പ്രതികളെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു.
കേസിലെ ഒന്നാം പ്രതി കാക്കാഴം കമ്പിവളപ്പിൽ അനിഷ് (30), ആലപ്പുഴ വെള്ളക്കിണർ തപാൽ പറമ്പിൽ കബീർ (52), കാക്കാഴം പുതുവൽ വീട്ടിൽ ഹാരിസ് (35) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ വഴിച്ചേരി ചാവടി വീട്ടിൽ നിന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നൗഷാദിന്റെ വീട്ടിൽ വാടകക്കു താമസിക്കുന്ന സിദ്ദീക്ക് (30), ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അൻസിൽ (32), കാക്കാഴം കമ്പിവളപ്പിൽ ദേവൻ (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഒരാഴ്ച മുമ്പ് പുലർച്ചെയായിരുന്നു മോഷണം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽച്ചിറ വീട്ടിൽ കുഞ്ഞുമോൻ്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ജഴ്സി ഇനത്തിൽപ്പെട്ട എട്ടു മാസം ചെനയുള്ള പശുവിനെയാണ് ഇവർ മൂവരും ചേർന്ന് മോഷ്ടിച്ച്
അനീഷിന്റെ പുറക്കാടുള്ള ഇറച്ചിവെട്ടു കേന്ദ്രത്തിലെത്തിച്ച് വെട്ടി വിറ്റത്. എട്ട് മാസം മുമ്പ് 25000 രൂപക്കാണ് കുഞ്ഞുമോൾ പശുവിനെ വിലക്കു വാങ്ങിയത്.
വാഹനത്തിലെത്തിയ ഇവർ വഴിവിളക്കുകൾ കെടുത്തിയാണ് പശുവിനെ കടത്തികൊണ്ടു പോയത്.