പരിയാരം: മോഷണത്തിന് എത്തിയവർ വീട് തകർത്തതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടം. ചെറുതാഴം കോക്കാട്ടെ യഹിയ യൂസുഫിന്റെ വീട്ടിലാണ് കവർച്ചാസംഘം എത്തിയത്.
യഹിയയും കുടുംബവും വിദേശത്താണ്. വീടിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ കല്ലും മറ്റും ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.
വീട്ടിൽ വില പിടിപ്പുള്ള സ്വർണമോ പണമോ സൂക്ഷിച്ചിട്ടില്ലായിരുന്നു. വാതിലുകളും അലമാരകളും മറ്റും നശിപ്പിച്ചതിൽ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.
പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മോഷ്ടാക്കൾ വിളയാങ്കോട് ശിവക്ഷേത്രത്തിൽ നിന്നും പഞ്ചലോഹവിഗ്രഹം കവർന്നത്. മോഷ്ടാക്കളുടെ വിളയാട്ടത്തിൽ ജനങ്ങൾ ഭീതിയിലാണ്.