ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്രാ​ർ​ഥ​യ്ന​ക്കു​ള്ള​താ​ണ്: പ​ള്ളി​ക്കു മു​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി വേ​ണ്ടെ​ന്നു കോ​ട​തി

പ്ര​യാ​ഗ് രാ​ജ്: മു​സ്‌​ലിം പ​ള്ളി​ക​ൾ​ക്ക് മു​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പ്രാ​ർ​ഥ​യ്ന​ക്കു​ള്ള​താ​ണെ​ന്നും അ​വി​ടെ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടാ​യി മാ​റു​മെ​ന്നും നി​രീ​ക്ഷി​ച്ചാ​ണു കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

പി​ലി​ഭ​റ്റ് സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ജ​സ്റ്റീ​സ് അ​ശ്വ​നി കു​മാ​ർ മി​ശ്ര, ജ​സ്റ്റീ​സ് ടൊ​ണാ​ഡി ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. ഹ​ർ​ജി​ക്കാ​ര​ൻ പ​ള്ളി​യു​ടെ ചു​മ​ത​ല​യു​ള്ള വ്യ​ക്തി​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ത്തി​ലു​ള്ള പ​ള്ളി​യോ അ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ർ​ജി​യു​ടെ സാ​ധ്യ​ത​യെ കോ​ട​തി തു​ട​ക്ക​ത്തി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment