സഹോദരങ്ങള്‍ ഒരേ പന്തലില്‍ വിവാഹിതരാവുന്ന വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ടെങ്കിലും ഒരു അമ്മയും അവരുടെ മകളും ഒരേ പന്തലില്‍ വിവാഹിതരാകുന്നതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ പറയാനാവൂ.
യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം നടക്കുന്നത്. ഒരേ ദിവസം ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണ് ഒരു അമ്മയും മകളും.
53 വയസ്സ് ഉള്ള ബലീദേവിയും 27 വയസ് ഉള്ള മകള്‍ ഇന്ദുവുമാണ് ഒരേ പന്തലില്‍ വിവാഹിതരായത്. പിപ്രോളി ബ്ലോക്കില്‍ നടന്ന സാമൂഹ്യ വിവാഹത്തില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
25 വര്‍ഷം മുന്‍പ് ബലിദേവിക്ക് ഭര്‍ത്താവിനെ നഷ്ടം ആയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അവിവാഹിതന് ആയ സഹോദരനെ ആണ് ബലി ദേവി വിവാഹം കഴിച്ചത്.
ബലിദേവിയുടെ ഭര്‍ത്താവിന്റെ ഇളയ സഹോദരന് ആണ് 55 വയസ്സ് ഉള്ള ജഗദീഷ്.അമ്മയുടെ വിവാഹത്തില്‍ മക്കള്‍ ആയ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പ് ഇല്ലെന്നു പറയുകയാണ് ഇന്ദു.
29 വയസ്സ് ഉള്ള രാഹുലാണ് ഇന്ദുവിന്റെ ഭര്‍ത്താവ്. ഇത്രയും കാലം മക്കളെ കരുതലോടെ പരിചരിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരങ്ങളുമെന്നും മക്കള്‍ പറയുന്നു.