പീഡനവും കുട്ടികളെ തട്ടിക്കൊണ്ടു പോകലും സമീപകാലത്ത് വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
നാലു വയസുകാരിയെ അമ്മയുടെ കയ്യില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും എന്നാല്‍ അമ്മയുടെ ധൈര്യം യുവാക്കളുടെ ശ്രമത്തിനു വിലങ്ങുതടിയാവുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഒരു ചങ്കിടിപ്പോടെയല്ലാതെ ഒരു രക്ഷിതാക്കള്‍ക്കും ആ ദൃശ്യങ്ങള്‍ കാണാനാകില്ല. ഡല്‍ഹിയിലാണ് ഈ സംഭവം അരങ്ങേറുന്നത.് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ചു ആ അമ്മ വെള്ളം എടുക്കാന്‍ പോയപ്പോള്‍ അതില്‍ ഒരാള്‍ പെണ്‍കുട്ടിയെയും എടുത്ത് ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുന്നതാണ്
എന്നാല്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ട അമ്മ ഉടനെ അവിടെ എത്തുകയും അവരോട് ഏറ്റുമുട്ടുകയും അതോടെ അവര്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കുകയും ബൈക്കുമെടുത്ത് അവിടുന്ന് കടന്നു കളയാന്‍ ശ്രമിച്ചു.
എന്നാല്‍ ഇത് കണ്ട നാട്ടുകാര്‍ അവരെ പിന്തുടര്‍ന്ന് പിടിക്കുകയും നല്ല രീതിയില്‍ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ആ അമ്മയുടെ സമയോചിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.