‘മു​റ​പ്പെ​ണ്ണി’​ലൂ​ടെ സി​നി​മ​യു​ടെ  ‘നാ​ലു​കെ​ട്ടി’​ലേ​ക്ക്; എ​ഴു​പ​തോ​ളം സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്ക്  തി​ര​ക്ക​ഥ​യൊ​രു​ക്കി


1965ല്‍ ​ല്‍ മു​റ​പ്പെ​ണ്ണ് എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യെ​ഴു​തി​ക്കൊ​ണ്ടാ​ണ് എം.​ടി മ​ല​യാ​ള സി​നി​മ​യു​ടെ “നാ​ലു​കെ​ട്ടി​ലേ’​ക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്. ഓ​ള​വും തീ​ര​വും, അ​സു​ര​വി​ത്ത്, ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ്, ഓ​പ്പോ​ള്‍, പ​ഞ്ചാ​ഗ്‌​നി, ന​ഖ​ക്ഷ​ത​ങ്ങ​ള്‍, വൈ​ശാ​ലി, പെ​രു​ന്ത​ച്ച​ന്‍, ഒ​രു വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ, സ​ദ​യം, അ​സു​ര​വി​ത്ത്, അ​മൃ​തം ഗ​മ​യ തു​ട​ങ്ങി എ​ഴു​പ​തോ​ളം സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യൊ​രു​ക്കി.

ആ​റു സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത എം​ടി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം 1973ല്‍ ​പു​റ​ത്തി​റ​ങ്ങി​യ നി​ര്‍​മാ​ല്യം എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും സി​നി​മ​യി​ലും ത​ന്‍റേ​താ​യൊ​രി​ടം ക​ണ്ടെ​ത്തി​യ വി​ജ​യി​യാ​യ എ​ഴു​ത്തു​കാ​ര​ന്‍, സം​വി​ധാ​ക​ന്‍റെ വേ​ഷ​മ​ണി​യു​മ്പോ​ള്‍ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മാ​യി​രു​ന്നു. ആ​ർ​ക്കും നി​രാ​ശ​പ്പെ​ടേ​ണ്ടി​യും വ​ന്നി​ല്ല.

നി​ര്‍​മാ​ല്യം തി​യ​റ്റ​റു​ക​ളി​ലെ​ത്തും മു​മ്പേ പ്രേ​ക്ഷ​ക ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. ചി​ത്രം പു​റ​ത്തി​റ​ങ്ങി അ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​ന്നും പു​തു​മ​യോ​ടെ ആ ​ചി​ത്രം കാ​ണാ​നാ​കും.

1973ലെ ​ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം, ഏ​റ്റ​വും മി​ക​ച്ച ന​ട​നു​ള്ള ആ​ദ്യ ദേ​ശീ​യ പു​ര​സ്‌​കാ​രം എ​ന്നി​വ ഈ ​ചി​ത്ര​ത്തി​നാ​യി​രു​ന്നു. ശേ​ഷം മ​ഞ്ഞ്, ക​ട​വ്, ബ​ന്ധ​നം, വാ​രി​ക്കു​ഴി, ഒ​രു ചെ​റു പു​ഞ്ചി​രി എ​ന്നി​വ​യും എം​ടി സം​വി​ധാ​നം ചെ​യ്തു.

Related posts

Leave a Comment