ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ യുവതിയെ ഭർത്താവു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. രാജോക്രി സ്വദേശിനിയായ പൂജ (22) യാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം. പൂജയും ഭർത്താവ് അഭിഷേകും ഒരു മാസം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
ആദ്യ വിവാഹത്തിൽ പൂജയ്ക്ക് ഒരു മകനുണ്ട്. അഭിഷേകിനു മക്കൾ ഇല്ല. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ക്രൈം സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.