മുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് മാത്രം അന്വേഷിച്ചാല്‍ പ്രതികൾ രക്ഷപ്പെട്ടേനെയെന്നു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ


കോ​ഴി​ക്കോ​ട്: മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ വ​നം​വ​കു​പ്പ് മാ​ത്രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യി​രു​ന്നെ​ങ്കി​ൽ പ്ര​തി​ക​ൾ 500 രൂ​പ പി​ഴ​യ​ട​ച്ചു ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് വനം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

എ​സ്ഐ ടി അ​ന്വേ​ഷ​ണം വ​ന്ന​തി​നാ​ൽ ഗൂ​ഢാ​ലോ​ച​ന​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലും അ​ട​ക്കം കു​റ്റ​ങ്ങ​ൾ കോ​ട​തി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.

​ഒ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി പ​ട്ട​യ​ഭൂ​മി​യി​ൽനി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ല.​

മ​രം കൊ​ള്ള സം​ബ​ന്ധി​ച്ച ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​ണെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment