കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി.
കേസില്‍ ആകെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകളാണ് കേസില്‍ കൈമാറിയത്. സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചുള്ള വിശദമായ വാദം അടുത്ത ഘട്ടത്തില്‍ തുടരും.