കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ നാ​മ​ഫ​ല​കം 300 രൂ​പ പോ​ലും ചെ​ല​വു​വ​രാ​ത്ത ഷീ​റ്റി​ല്‍; മാ​ർ​ബി​ൾ ഫ​ല​ക​മെ​ന്ന് തോ​ന്നി​ക്കും വി​ധ​മുു​ള്ള ഫ്ള​ക്സ് ബോ​ർ​ഡാ​ണ് റോ​ഡ​രു​കി​ൽ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്

എടത്വ: കോ​ടികൾ ചെ​ല​വ​ഴി​ച്ചു നി​ര്‍​മിച്ച റോ​ഡി​ന്‍റെ നാ​മ​ഫ​ല​കം 300 രൂ​പ പോ​ലും ചെ​ല​വുവ​രാ​ത്ത ഷീ​റ്റി​ല്‍. മാ​ര്‍​ബി​ള്‍ ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മിക്കേ​ണ്ട ഫ​ല​കം നി​ര്‍​മിച്ചി​രി​ക്കു​ന്ന​ത് ഫ്‌​ള​ക്‌​സ് ഷീ​റ്റി​ല്‍ ശി​ലാ​ഫ​ല​കം എ​ന്നു തോ​ന്നി​പ്പി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍.

2020 ജ​നു​വ​രി 15ന് ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​ക​രി​ച്ച​തും 2023 ജ​നു​വ​രി 24ന് ​പ​രി​പാ​ല​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തു​മാ​യ അ​മ്പ​ല​പ്പു​ഴ-​പൊ​ടി​യാ​ടി റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നാ​മ ഫ​ല​കമാ​ണി​ത്. 70,73,82716 രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മിച്ച റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​ത്ത് പൊ​ടി​യാ​ടി​യി​ലാണ് ഈ ​നാ​മഫ​ല​കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നാ​മഫ​ല​ക​ത്തി​ലെ ഫ്‌​ള​ക്‌​സ് ഷീ​റ്റ് നി​ല​വി​ല്‍ ന​ശി​ച്ചുതു​ട​ങ്ങി. നാ​മ​ഫ​ല​കം, ട്രാ​ഫി​ക് ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് 5.4 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​യി​ല്‍നി​ന്നും അ​റി​യാ​ന്‍ സാ​ധി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ പ്ര​വൃ​ത്തി​യു​ടെ അ​ട​ങ്ക​ല്‍ തു​ക 46 കോ​ടി 40 ല​ക്ഷം രൂ​പ​യാ​ണ്.

പ​രി​പാ​ല​ന കാ​ലാ​വ​ധി 2025 ഡി​സം​ബ​ര്‍ ഒന്നിന് ​അ​വ​സാ​നി​ക്കും. ശേ​ഷി​ക്കു​ന്ന മൂ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ള്‍ ഒ​ന്നും ത​ന്നെ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഈ ​വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഫ്‌​ള​ക്‌​സ് ഷീ​റ്റി​നു പ​ക​രം മാ​ര്‍​ബി​ളി​ല്‍ ഫ​ല​കം സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേശം ന​ല്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ല​വ​ടി വാ​ല​യി​ല്‍ ബെ​റാ​ഖാ ഭ​വ​നി​ല്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള മു​ഖ്യ​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി, പൊ​തുമ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി

Related posts

Leave a Comment