തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരസുന്ദരിയാണ് നമിത. മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയിട്ടുള്ള നമിത ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ചില ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒപ്പം പുലിമുരുകന് എന്ന സര്‍വ്വകാല ഹിറ്റില്‍ ആയിരുന്നു നമിത എത്തിയത്.
ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത.
സിനിമയില്‍ ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്.
അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ സമയത്ത് നമിതയേയും പ്രഭാസിനെയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.
ഇരുവരും ലിവിംഗ് ടുഗദര്‍ ആണെന്ന് അക്കാലത്ത് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് നമിത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു…
ഞങ്ങളെ സ്ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലത് ആയിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവും ഇള്ളതുകൊണ്ട് സ്ക്രീനില്‍ നല്ല കെമിസ്ട്രി ആയിരുന്നു.
ഇതേ തുടര്‍ന്നാണ് ഗോസിപ്പുകള്‍ കാട്ടുതീപോലെ പടര്‍ന്നത്. നമിത പറയുന്നു.
മുതിര്‍ന്ന താരം ശരത്ത് ബാബുവുമായിട്ടും നമിതയുടെ പേരുകള്‍ ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അദ്ദേഹത്തെ പിതൃതുല്യനായാണ് കാണുന്നതെന്നും പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി.
നടനും നിര്‍മാതാവുമായ വിരേന്ദ്രചൗധരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.