കൊച്ചി: യുവനടൻ നസ്ലെന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ അക്കൗണ്ട് തുടങ്ങിയത് യുഎഇയിൽ നിന്നെന്ന് കൊച്ചി സൈബർ പോലീസ് കണ്ടെത്തി.
തുടർന്ന് അക്കൗണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്തു നൽകി. അക്കൗണ്ടിനെതിരേ നടൻ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു.
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
കമന്റിന്റെ പേരിൽ നടനും കുടുംബാംഗങ്ങളും സൈബർ ആക്രമണം നേരിടുകയുണ്ടായി. തനിക്ക് ഫേസ്ബുക്ക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുള്ളതെന്നും നസ്ലെൻ പറഞ്ഞു.