കോട്ടയം: വിവിധ വകുപ്പുകളുടെ ഇടപെടല്‍ വേണ്ടതോ ഒരു വകുപ്പുമായി മാത്രം ബന്ധപ്പെട്ടതോ ആയ നിവേദനങ്ങള്‍/ അപേക്ഷ തുടങ്ങിയവ നവകേരള സദസിന്റെ കൗണ്ടറുകളില്‍ നല്‍കാം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പു സഹിതം സമര്‍പ്പിക്കാം.
അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. നാല് ഉദ്യോഗസ്ഥര്‍ വീതമുള്ള 25 കൗണ്ടറുകളാണ് നവകേരള സദസില്‍ ഉണ്ടാവുക. അതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കും നാലെണ്ണം മുതിര്ന്നപൗരന്മാര്ക്കും രണ്ടെണ്ണം ഭിന്നശേഷിക്കാര്‍ക്കും മാത്രമായാണ്. നവകേരള സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കും.
50 എണ്ണമായാല്‍ അപേക്ഷകള്‍ ഓരോ കെട്ടാക്കി മാറ്റുകയും കൗണ്ടര്‍ സൂപ്പര്‍വൈസര്‍ക്ക് കൈമാറുകയും അവര്‍ നവകേരള സദസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ലഭിച്ച എല്ലാ പരാതികളും രേഖാമൂലം കളക്ടറേറ്റില്‍ എത്തിക്കുകയും ചെയ്യുന്നു.
അവിടെ നിന്ന് https://navakeralasadas.kerala.gov.in എന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും.