കോഴിക്കോട്: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകാര്‍ക്കെതിരേ എതറ്റം വരെയും പോകും. എഡിഎം വഴിവിട്ട് എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്‍. എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല.
അതനുസരിച്ച് റവന്യൂ വകുപ്പ് ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് പോയിട്ടുള്ളത്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിലുള്ളത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയും.
അതിൽ ഒരു പ്രയാസവുമുണ്ടാവില്ല. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നതെന്നും മാധ്യമങ്ങളോടു സംസാര ിക്കവേ മന്ത്രി പറഞ്ഞു.