ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നവ്യ നായര്‍. കലോല്‍സവ വേദിയില്‍ നിന്നും ആയിരുന്നു മികച്ച നര്‍ത്തകി കൂടിയായ നവ്യ വെള്ളിത്തിരയിലേക്ക് എത്തിയത്.
മലയാളത്തിന് പുറമേ അന്യ ഭാഷകളിലേക്കും ചേക്കേറിയ നവ്യ നായര്‍ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറി.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവ താരങ്ങള്‍ക്ക് ഒപ്പവും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നവ്യാ നായര്‍ എത്തി.
വിവാഹ ശേഷം സിനിമയില്‍ നിന്നും ഇട വേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
അതേ സമയം ഇഷ്ടത്തിന് പിന്നാലെ പുറത്തിറങ്ങിയ നവ്യാ നായര്‍ നായികയായ ചിത്രമായിരുന്നു നന്ദനം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകന്.
രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യാ നായര്‍.
ഈ ചിത്രത്തില്‍ അഭിനയിച്ച ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്നാണ് നവ്യാ നായര്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നവ്യയുടെ തുറന്നു പറച്ചില്.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ…നന്ദനത്തില്‍ വേഷാമണി അമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്നേഹത്തോടെ സുബ്ബൂ എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു.
കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുള്ളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്. സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു.
കാരണം സ്വര്‍ണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കന്‍ സ്റ്റൈലില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാന്‍ പറയുന്നത് എന്നും നവ്യാ നായര്‍ വെളിപ്പെടുത്തുന്നു.