തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ഫാമിലി മാന്‍ സീരീസിലൂടെയാണ് സാമന്ത ബോളിവുഡിലും സാന്നിധ്യം അറിയിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയാണ് സാമന്ത. ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
അണിയറയില്‍ തയാറെടുക്കുന്ന മുക്കുത്തി അമ്മന്‍ 2വില്‍ അഭിനയിക്കാനുള്ള ഓഫര്‍ സാമന്ത നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പ്ലോട്ടും ടീമിനെയുമെല്ലാം സാമന്തയ്ക്ക് ഇഷ്ടപ്പെട്ടുവെന്നും എങ്കില്‍ പോലും സിനിമ ചെയ്യാന്‍ താരം കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താര നായികയായി എത്തിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. ഉര്‍വശിയും ആര്‍ജെ ബാലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയമായി മാറിയിരുന്നു. നയന്‍താരയുടെ ദേവിയായുള്ള വേഷം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദേവിയുടെ വേഷമായിരുന്നു സാമന്തയ്ക്ക് ഓഫര്‍ ചെയ്തത്.
ആര്‍ജെ ബാല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എന്നാല്‍ സാമന്ത ദേവിയുടെ വേഷം നിരസിക്കുകയായിരുന്നു. തനിക്കുള്ള ഗ്ലാമര്‍ ഗേള്‍ ഇമേജാണ് ചിത്രം നിരസിക്കാന്‍ സാമന്തയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിനിമകളിലും സോഷ്യല്‍ മീഡിയയിലും സമാന്തയ്ക്ക് ഇപ്പോഴുള്ളത് ഗ്ലാമര്‍ നായിക എന്ന ഇമേജാണ്.
അതുള്ളതിനാല്‍ ദേവിയുടെ വേഷം ചെയ്താല്‍ പലരും അംഗീകരിക്കില്ല. അങ്ങനെ വരുമ്പോള്‍ അതു സിനിമയുടെ വിജയത്തെ അത് ബാധിച്ചേക്കും. തന്റെ ഇമേജിനേയും ഇതു ചിലപ്പോള്‍ ബാധിച്ചേക്കും. അതിനാലാണ് താരം ഓഫര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതോടെ മറ്റൊരു മുന്‍നിര നായികയെ ചിത്രത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നയന്‍താരയെ പോലൊരു താരത്തിനുശേഷം വലിയൊരു താരത്തെ തന്നെയാകണം രണ്ടാം ഭാഗത്തിലും ദേവിയാക്കേണ്ടത് എന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിറഞ്ഞു നില്ക്കുന്ന സാമന്ത സിനിമ നിരസിച്ചതോടെ ഇനിയാര് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.