ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നസ്രിയ നസിം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയ മലയാള സിനിമയില്‍ എത്തിയത്.
അതിനും മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു.
അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു.
പിന്നീട് ഒരു നാള് വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിവിന്‍ പൊളിക്ക് ഒപ്പം യുവ എന്ന ആല്‍ബത്തില്‍ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാന്‍ അവസരങ്ങള്‍ ലഭിച്ചത്.
നിവിന്‍ പോളിയുടെ തന്നെ നായികയായി നേരത്തില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. തമിഴില്‍ രാജാറാണിയില്‍ അഭിനയിച്ചതോടെ തമിഴ് നാട്ടില്‍ നിരവധി ആരാധകരെ നസ്രിയക്ക് ലഭിക്കുകയും ചെയ്തിരുന്നു.
സലാല മൊബൈല്‍സ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയ സിനിമകളില്‍ അതിന് ശേഷം നസ്രിയ നായികയായി.
പിന്നീട് ആയിരുന്നു മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും ആയുള്ള നസ്രിയയുടെ പ്രണയ വിവാഹം.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പൃഥ്വിരാജിനെ നായികനാക്കി അഞ്ജലി മേനോന് ഒരുക്കിയ കൂടെയിലൂടെ നസ്രിയ പിന്നീട് തിരിച്ചുവരവും നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു നസ്രിയയുടെ പുതിയ ഒരു തീരുമാനമാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കിയിരിക്കുന്നത്.
താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ചു കാലത്തേയ്ക്ക് വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുയാണ് നസ്രിയ ഇപ്പോള്‍.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുമെന്നാണ് താരം അറിയിച്ചത്.
എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും.
എന്നാല്‍ ഉടനെ തിരിച്ചുവരും എന്നും താരം തന്റെ സജീവമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിരവധി ഫോളോവേഴ്സാണ് ഉള്ളത്.
ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറുള്ള നസ്രിയയുടെ സിനിമയിലെയും സ്വകാര്യ ജീവിതത്തിലേയും ആയുള്ള നിമിഷങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു.
അതേസമയം തന്നെ രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ വീണ്ടും മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത സജീവമായിരുന്നു.
ആവേശം എന്ന് പേരിട്ടിരിക്കുന്ന ഹാസ്യത്തിന് പ്രധാന്യം നല്കുന്ന ചിത്രത്തില്‍ നായകനായ ഫഹദ് ഫാസിലിനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രം നസ്രിയ കൈകാര്യം ചെയ്യുമെന്നായിരുന്നു പലരും പങ്കുവെച്ച വിവരം.
ഇപ്പോള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചതോടെ പല പ്രാവശ്യം ഉയര്‍ന്നു കേട്ട ‘ഗര്‍ഭിണി’ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.
പല നടിമാരും ഗര്‍ഭിണിയാകുന്ന കാലയളവില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കാറുണ്ട്. ഇതാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇങ്ങനെയൊരു സംശയത്തിന് ഇട നല്‍കുന്നത്.