എ​ൻ​ഡി​എ​യു​ടെ 100 ദി​ന പ​ദ്ധ​തി “വി​ല​കു​റ​ഞ്ഞ പി​ആ​ർ സ്റ്റ​ണ്ട്’ ; മോ​ദി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഖാ​ർ​ഗെ


ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വീ​റ്റു​ക​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ;

എ​ൻ​ഡി​എ​യു​ടെ 100 ദി​ന പ​ദ്ധ​തി​യെ “വി​ല​കു​റ​ഞ്ഞ പി​ആ​ർ സ്റ്റ​ണ്ട്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​ഹാ​സ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. എ​ൻ​ഡി​എ സ​ർ​ക്കാ​ർ “നു​ണ​ക​ൾ, വ​ഞ്ച​ന, വ്യാ​ജം, കൊ​ള്ള, പ​ര​സ്യം” എ​ന്നി​വ​യി​ലൂ​ടെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ മോ​ദി​യു​ടെ സ​ർ​ക്കാ​ർ ഏ​ഴ് ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. “

അ​ച്ഛേ ദി​ൻ (ന​ല്ല നാ​ളു​ക​ൾ), പ്ര​തി​വ​ർ​ഷം ര​ണ്ട് കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, വി​ക്ഷി​ത് ഭാ​ര​ത് (വി​ക​സി​ത ഇ​ന്ത്യ)…’ തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ കാ​ര്യം എ​ന്താ​യെ​ന്നു ഖാ​ർ​ഗെ ചോ​ദി​ച്ചു.

Related posts

Leave a Comment