ആലപ്പുഴ: നെഹ്റുട്രോഫി സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ നടപ്പാലം പൂര്‍ത്തീകരണത്തിലേക്ക്. ആലപ്പുഴ നഗരസഭ കരളകം-നെഹ്റു ട്രോഫി വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതിന് അമൃത് വണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന്റെ നിര്‍മാണം.
പുന്നമട കായലിലൂടെയുള്ള പുരവഞ്ചി യാത്രയെ ബാധിക്കാത്ത തരത്തില്‍ സ്റ്റീല്‍ ഫാബ്രിക്കേഷനിലാണ് നടപ്പാലം രൂപകല്പന ചെയ്തിട്ടുള്ളത്. 61 മീറ്ററാണ് പാലത്തിന്റെ നീളം. 3,50,95,781 രൂപയാണ് ചെലവ്. നിലവില്‍ 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി. പൈലിംഗ്, പൈല് ക്യാപ്, കോളം, ബീം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു.
സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പ്രവൃ ത്തികള് നടത്തി സ്റ്റീല്‍ സ്ട്രക്ചര്‍ ഇരുകരകളെയും ബന്ധിപ്പിച്ച് സ്ഥാപിച്ചു കഴിഞ്ഞു. പാലത്തിലേക്ക് കയറുന്നതിനുള്ള പടികള്‍, പ്ലാറ്റ്ഫോം, വൈദ്യുതിവിളക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃ ത്തികളാണ് നടത്താനുള്ളത്.
ഈ മാസം അവസാനത്തോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തില്‍നിന്നും ഒറ്റപ്പെട്ട് നില്ക്കുന്ന പതിനായിരത്തോളം വരുന്ന നെഹ്റു ട്രോഫി വാര്‍ഡ് നിവാസികളുടെ യാത്ര ദുരിതത്തിന് പുതിയ നടപ്പാലം പരിഹാരമാകും.