അഴുക്കുചാലിൽ നിന്ന് നവജാതശിശുവിനെ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ആശുപത്രിക്ക് സമീപമുള്ള അഴുക്കുചാലിൽ നിന്നാണ് കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ പുറത്തെടുത്ത് പോലീസിൽ വിവരം അറിയിച്ചത്.
ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ ഓടയിൽ നിന്ന് പുറത്തെടുത്ത് തുണിയിൽ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചു.
നവജാത ശിശുവിനെ പാലംനേർ ഏരിയാ ആശുപത്രിയിലെ ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിനെ ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.