അണക്കര: വിദേശത്തുള്ള ഭർത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കുട്ടികളെ മർദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം.
സംഭവത്തിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. കുട്ടികളെ അമ്മ മാനസികമായി പീഡിപ്പിച്ചു, മർദിച്ചോ എന്നും സംശയിക്കുന്നു. ഇവർക്കെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയതായി സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
അതേസമയം, വീഡിയോ ദൃശ്യങ്ങൾ നാടകമെന്നാണ് അമ്മയുടെ വിശദീകരണം. ഭർത്താവ് പണം അയക്കാറില്ലെന്നും ഗതി കെട്ടതോടെ കുട്ടികളുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.