നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി ത​​യാ​​ർ: ടീ​​മി​​നൊ​​പ്പം ഇ​​ന്നു ചേ​​രും

ഐ​​പി​​എ​​ൽ 2025 സീ​​സ​​ണു ത​​യാ​​റെ​​ടു​​ക്കു​​ന്ന സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന് ആ​​ശ്വാ​​സ വാ​​ർ​​ത്ത. പ​​രി​​ക്ക് പൂ​​ർ​​ണ​​മാ​​യി ഭേ​​ദ​​മാ​​യി ഇ​​ന്ത്യ​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ നി​​തീ​​ഷ് കു​​മാ​​ർ ടീ​​മി​​നൊ​​പ്പം ഇ​​ന്നു ചേ​​രും.

നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ത്തു. പ​​രി​​ക്ക് പൂ​​ർ​​ണ​​മാ​​യി ഭേ​​ദ​​മാ​​യി. ബി​​സി​​സി​​ഐ​​യു​​ടെ ബം​​ഗ​​ളൂ​​രു​​വി​​ലെ സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സി​​ൽ ന​​ട​​ത്തി​​യ യോ-​​യോ ടെ​​സ്റ്റ് 18.1 സ്കോ​​റു​​മാ​​യി വി​​ജ​​യ​​ക​​ര​​മാ​​യി പൂർത്തിയാക്കിയെ​​ന്നും ടീ​​മു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.
23ന് ​​രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ് സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

2024 ഐ​​പി​​എ​​ല്ലി​​ൽ പു​​റ​​ത്തെ​​ടു​​ത്ത മി​​ക​​വാ​​ണ് യു​​വ​​താ​​ര​​ത്തെ ദേ​​ശീ​​യ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്. ഐ​​പി​​എ​​ല്ലി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 33.66 ശ​​രാ​​ശ​​രി​​യി​​ൽ 303 റ​​ണ്‍​സാ​​ണ് താ​​രം നേ​​ടി​​യ​​ത്.

Related posts

Leave a Comment