തിരുവനന്തപുരം: നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി.അൻവര്‍ എംഎല്‍എ. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
ഇനി സീറ്റ് തരാതിരിക്കാനാണു തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്റെ തീരുമാനമെന്നും തറ അത്ര മോശം സ്ഥലമല്ലെന്നും പി.വി. അൻവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും.
അതേസമയം ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്നും ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടതെന്നും അൻവർ പറഞ്ഞു.
ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പി.വി.അൻവര്‍ പറഞ്ഞു.