ഉത്തർപ്രദേശ്: സാധു ടി എൽ വസ്വാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ഉത്തർപ്രദേശിൽ’ നോ നോൺവെജ് ഡേ’ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സർക്കാരിന്റെ സർക്കുലർ പ്രകാരം സംസ്ഥാനത്തെ എല്ലാ അറവുശാലകളും ഇറച്ചിക്കടകളും ഇന്ന് അടച്ചിടും.
അഹിംസാ സിദ്ധാന്തം പിന്തുടരുന്ന സാധു ടി എൽ വാസ്വാനിയെ ആദരിക്കുന്നതിനായാണ് നവംബർ 25 നോ നോൺ വെജ് ദിനമായി പ്രഖ്യാപിക്കാനുള്ള തീരുമാനം യുപി സർക്കാർ എടുത്തത്.
സംസ്ഥാനത്തുടനീളം ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Uttar Pradesh | 25th November 2023 declared as 'No non-veg day' on the occasion of the birth anniversary of Sadhu TL Vaswani. All slaughterhouses and meat shops to remain closed on the day. pic.twitter.com/wZHPUHVGuJ
— ANI UP/Uttarakhand (@ANINewsUP) November 24, 2023