ജനീവ: നോവാക്സ് വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഉയർന്ന ഫലപ്രാപ്തി കാണിക്കുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു.
വലിയ തോതിൽ ഉൽപാദിപ്പിക്കാനും സൗകര്യപ്രദമായി വിതരണം ചെയ്യാനും സംഭരിച്ചുവയ്ക്കാനും എളുപ്പമുള്ളതു കൂടിയാണ് തങ്ങളുടെ വാക്സിനെന്ന് നോവാവാക്സ് അധികൃതർ അവകാശപ്പെടുന്നു.
90.4 ശതമാനം ഫലപ്രാപ്തിയുള്ള ബയോണ്‍ടെക് / ഫൈസർ, മോഡേണ വാക്സിനുകൾക്കു തുല്യമായ ഫലപ്രാപ്തിയാണ് നോവാവാക്സും അവകാശപ്പെടുന്നത്.
മറ്റു വാക്സിനുകളെപ്പോലെ എംആർഎൻഎ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും. രോഗം വന്നാൽതന്നെ ഗുരുതരമാകാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കാൻ നോവാവാക്സിനു സാധിക്കുന്നു എന്നാണ് കാണുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ