കാട്ടാക്കട : മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ സ്ത്രീയും കാമുകനും അറസ്റ്റിൽ. ഉറിയാക്കോട് സ്വദേശിയായ 28 കാരിയേയും വിഷ്ണു എന്ന കാമുകനേയുമാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14 ന് യുവതിയുടെ എട്ടും മൂന്നും വയസുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംഗ്ഷനിൽ നിന്നും സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം കാമുകനായ വിഷ്ണുവിനോടൊപ്പം കന്യാകുമാരി ഉൾപ്പടെ തുടങ്ങിയ സ്ഥലങ്ങളിൽ പോയി.
മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ക്ലാസ്സ് കഴിഞ്ഞ് സ്കൂൾ ബസിൽനിന്നു സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് ഇറക്കിയപ്പോൾ ആരും കൂട്ടിക്കൊണ്ടു പോകാൻ ഇല്ലായിരുന്നു.
തുടർന്ന് കുഞ്ഞ് കരയുന്നത് കണ്ട് സ്കൂളിലെ ജീവനക്കാരി കുഞ്ഞിനെ വീട്ടിൽ എത്തിച്ചു. തുടർന്ന് ഇവർ ബന്ധുക്കളെ അറിയിച്ചു.
അവരാണ് യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത.
ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരേയും അറസ്റ്റ് ചെയ്തു കാട്ടാക്കട കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.